6 December 2025, Saturday

Related news

December 5, 2025
December 5, 2025
December 4, 2025
December 3, 2025
December 1, 2025
December 1, 2025
November 30, 2025
November 30, 2025
November 29, 2025
November 29, 2025

വിവാഹ വേദിയിൽ നിന്ന് 10 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോയ യുവാവ് അറസ്റ്റില്‍

Janayugom Webdesk
പട്ന
May 31, 2023 1:04 pm

വിവാഹത്തിനെത്തിയ ദമ്പതികളുടെ 10 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ പട്‌ന ജില്ലയിലെ ദനാപൂരിൽ നിന്നാണ് കുട്ടിയെ തട്ടികൊണ്ടുപോയ ബിക്രം റോയി(30)യെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച കൊൽക്കത്തയിലെ കാളിഘട്ടിലെ ഭാരത് സേവാശ്രമം സംഘിലെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ദമ്പതികളായ സുഭാഷ് സാഹും ഖുശ്ബു ദേവിയും എത്തിയപ്പോഴായിരുന്നു സംഭവം. 

കുഞ്ഞ് ഖുശ്ബു ദേവിയുടെ മടിയിൽ കിടന്ന് കരയുകയായിരുന്നു. ഈ സമയം അജ്ഞാതനായ യുവാവ് കുഞ്ഞിനെ കുറച്ചുനേരം എടുക്കാമെന്ന് വാഗ്ദാനം നല്‍കി വന്നത്. ഏറെ നേരം കഴിഞ്ഞാണ് ഖുശ്ബു ദേവി കുഞ്ഞിനെ കാണാനില്ലെന്ന് അറിയുന്നത്. കുഞ്ഞിനെ എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ദമ്പതികൾ കാളിഘട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കുട്ടിയെ തട്ടികൊണ്ടുപോയ ആള്‍ റിക്ഷയില്‍ കൊൽക്കത്തയിലെ റാഷ്‌ബെഹാരി ക്രോസിംഗിൽ എത്തിച്ച് മിനിബസിൽ ഹൗറ സ്റ്റേഷനിലെത്തി ഹൗറയിൽ നിന്ന് മറ്റൊരു ബസിൽ കയറി ദുലാഗഡിൽ ഇറങ്ങി ആൻഡൂലിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഹൗറ ഗവൺമെന്റ് റെയിൽവേ പൊലീസും ഹൗറ പൊലീസ് കമ്മീഷണറേറ്റും കുട്ടിയെ കണ്ടെത്താന്‍ കൊൽക്കത്ത പൊലീസ് സംഘത്തെ സഹായിച്ചു. അതേസമയം തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടതായി ഒരു കുടുംബം സങ്ക്രെയിലിലെ പൊലീസിനെ വിവരം അറിയിച്ചു. തിങ്കളാഴ്ചയോടെ കുഞ്ഞിനെ കണ്ടെത്തിയ കൊൽക്കത്ത പൊലീസ് സംഘം കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി. അന്വേഷണത്തിനൊടുവില്‍ മനോജ് ഷാ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടി നഷ്ടപ്പെട്ട ഒരു കുടുംബത്തിനാണ് വേണ്ടിയാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയെ തട്ടികൊണ്ടു വരാന്‍ മനോജ് ഷാ മറ്റൊരാളെയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ വിവാഹ ചടങ്ങിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ബിക്രം റോയിയാണെന്ന് പൊലീസിന് മനസിലായത്. 

Eng­lish Summary;A young man has been arrest­ed for kid­nap­ping a 10-month-old baby from a wed­ding venue

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.