22 January 2026, Thursday

കോയത്ത് മേൽപാലത്തിൽ നിന്നും യുവാവ് റെയിൽവേ ട്രാക്കിലേയ്ക്ക് ചാടി

Janayugom Webdesk
February 2, 2023 9:07 pm

കോട്ടയം നഗര മധ്യത്തിൽ കഞ്ഞിക്കുഴി പ്ളാന്റേഷൻ കോർപ്പറേഷന് സമീപത്തെ മേൽപാലത്തിൽ നിന്നും യുവാവ് റെയിൽവേ ട്രാക്കിലേയ്ക്ക് ചാടി. ഗുരുതരമായി പരിക്കേറ്റയാളെ പൊലീസ് എത്തി ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. 

അതേസമയം പരിക്കേറ്റയാളെ തിരിച്ചറിഞ്ഞില്ല. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ കഞ്ഞിക്കുഴി പ്ളാന്റേഷൻ കോർപ്പറേഷന് സമീപത്തെ മേൽപാലത്തിലായിരുന്നു സംഭവം. ഇത് വഴി നടന്നുവന്ന യുവാവ് പാലത്തിൽ കയറി നിന്ന ശേഷം താഴേയ്ക്ക് ചാടുകയായിരുന്നു. യുവാവ് ചാടുന്നത് കണ്ട് നാട്ടുകാരും പ്രദേശത്ത് തടിച്ച് കൂടി. 

നാട്ടുകാർ വിവരമറിച്ചതോടെ കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു നടത്തിയ തെരച്ചിലാണ് റെയിൽവേ ട്രാക്കിന് സമീപത്തെ കുഴിയിൽ വീണു കിടക്കുന്ന രീതിയിൽ യുവാവിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇയാളെ ആംബുലൻസ് വിളിച്ചുവരുത്തി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

Eng­lish Summary:A young man jumped from the fly­over in Kot­tayam city cen­ter to the rail­way tracks

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.