20 February 2026, Friday

Related news

February 20, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 15, 2026
February 15, 2026
February 13, 2026
February 4, 2026
February 2, 2026

ആലപ്പു​ഴയില്‍ യുവാ​വ് ക​ട​ലി​ൽ ചാ​ടി മ​രി​ച്ചു; ഒപ്പമുണ്ടായിരുന്ന പെ​ൺ​കൂ​ട്ടി​ക്കായി തെരച്ചിൽ തുടരുന്നു

Janayugom Webdesk
ആലപ്പുഴ
February 2, 2026 4:47 pm

ആലപ്പുഴ പു​റ​ക്കാ​ട് യു​വാ​വ് ക​ട​ലി​ൽ ചാ​ടി മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ വെ​ണ്മ​ണി സ്വ​ദേ​ശി ഉ​ജ്വ​ൽ (23) ആ​ണ് മ​രി​ച്ച​ത്. യു​വാ​വി​ന്‍റെ കൂ​ടെ​യെ​ത്തി​യ പെ​ൺ​കു​ട്ടി​യെ കാ​ണാനി​ല്ല. ഇന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. രാ​വി​ലെ 8.30 ഓ​ടെ ഉ​ജ്വ​ലും ഒ​രു പെ​ൺ​കു​ട്ടി​യും കൂ​ടി സ്ഥ​ല​ത്തെ​ത്തി​യ​താ​യും സ​മീ​പ​ത്തു​ള്ള ക​ട​യി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ്കൂ​ട്ട​റി​ലാ​ണ് ഇ​രു​വ​രും എത്തിയത്. സ്കൂ​ട്ട​റി​ൽ നി​ന്ന് ഓ​ഫാ​ക്കി​യ നി​ല​യി​ൽ ഉ​ജ്വ​ലി​ന്‍റെ ഫോ​ൺ ക​ണ്ടെ​ത്തി. 10.30 ഓ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊലീ​സ് അ​റി​യി​ച്ചു. അതേസമയം പെ​ൺ​കൂ​ട്ടി​ക്കായി തെരച്ചിൽ തുടരുകയാണ്. ഉജ്വലിന്റെ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.