5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

February 27, 2025
February 4, 2025
December 22, 2024
December 4, 2024
August 11, 2024
June 22, 2024
May 27, 2024
May 24, 2024
May 16, 2024
April 27, 2024

പിറന്നാൾ ദിനത്തിൽ സ്വന്തം ഡെഡ് ബോഡിയുടെ രൂപത്തിൽ ഒരു കേക്ക് നിർമ്മിച്ച് യുവാവ്

Janayugom Webdesk
July 24, 2023 5:53 pm

പലവിധത്തിലുള്ള പിറന്നാളാഘോഷം നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാലിപ്പോഴിതാ ഒരു വ്യത്യസ്തമായ പിറന്നാൾ ആഘോഷമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവം മറ്റൊന്നുമല്ല, പിറന്നാൾ ദിനത്തിൽ സ്വന്തം ഡെഡ് ബോഡിയുടെ രൂപത്തിൽ ഒരു കേക്ക് നിർമ്മിച്ചിരിക്കുകയാണ് യുവാവ്.ഫിലിപ്പീൻസിലെ ‘ഇലോയിലോ ഗോൾഡൻ ഹാർട്ട്’ പ്രവർത്തകരുടെ ഗ്രൂപ്പിലാണ് യുവാവിന്റെ വ്യത്യസ്തമായ പിറന്നാൾ ആഘോഷവും കേക്കിന്റെ ചിത്രവും പങ്കുവച്ചിരിക്കുന്നത്. ആമേൻ എന്നാണ് ഈ ചിത്രത്തിന് മിക്ക ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. മറ്റു ചിലർ ശവക്കേക്ക് എന്നും, യുവാവിന് വട്ടാണെന്നും വരെ കമന്റുകൾ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ വളരെയധികം വൈറലായ ഈ ചിത്രം ജീവിതത്തെ ആഘോഷമാക്കി മാറ്റുന്ന വിവേകമുള്ള ചെറുപ്പക്കാരുടെ അടയാളമാണെന്നും വിലയിരുത്തലുണ്ട്.

എല്ലാ മേഖലകളിലും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് പുതിയ തലമുറ. ആകാശത്തിനും ഭൂമിയ്ക്കുമിടയിൽ വച്ച് നടത്തുന്ന വിവാഹങ്ങൾ, കടലിന്റെ നടുവിൽ വച്ചുള്ള ഹണിമൂൺ എന്നിവയെല്ലാം അതിൽ ചിലതാണ്. അത്തരത്തിൽ വ്യത്യസ്തമായ ഒരാഘോഷമാണ് ഈ യുവാവും ഇപ്പോൾ നടത്തിയിരിക്കുന്നത്. എന്ത് തന്നെയായാലും കേക്കും യുവാവുമിപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

eng­lish summary;A young man made a cake in the shape of his own dead body on his birthday

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.