23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

വിഴിഞ്ഞത്തേക്കുകൊണ്ടുപോയ കല്ല് ലോറിയില്‍ നിന്നുവീണ് യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
തിരുവനന്തപുരം
March 19, 2024 2:30 pm

തിരുവനന്തപുരത്ത് ലോറിയിൽ നിന്ന് കല്ല് തെറിച്ചു വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ബി ഡി എസ് വിദ്യാർത്ഥി അനന്തുവാണ് മരിച്ചത്. അനന്തുവിന്റെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മുക്കോല ജംഗ്ഷനിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. വിഴിഞ്ഞം തുറമുഖത്തേക്ക് കല്ല് കയറ്റിപ്പോയ ലോറിയിൽ നിന്ന് സ്കൂട്ടറിൽ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേയ്ക്ക് കല്ല് വീഴുകയായിരുന്നു.

കല്ല് വീണതിനെ തുടർന്ന് സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി മറിഞ്ഞു വീണ് അനന്തുവിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് നാട്ടുകാർ അനന്തുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെതുടർന്ന് വിഴിഞ്ഞം തുറമുഖ കവാടം നാട്ടുകാർ ഉപരോധിച്ച് പ്രതിഷേധിച്ചു. അമിതമായ ലോഡ് ആണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

Eng­lish Sum­ma­ry: A young man met a trag­ic end after falling from a stone lor­ry that was being tak­en to Vizhinjam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.