25 February 2026, Wednesday

Related news

February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026

ആലുവയില്‍ മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാ ന്ത്യം

Janayugom Webdesk
ആലുവ
December 15, 2025 10:47 am

ആലുവ മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന കൊല്ലം സ്വദേശി ശ്രീറാമിന് ഗുരുതര പരുക്കേറ്റു. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മെട്രോ പില്ലർ നമ്പർ 189ൽ ബൈക്ക് നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് മരിച്ച ബിലാലായിരുന്നു. പിന്നില്‍ യാത്ര ചെയ്തിരുന്ന ശ്രീറാമിനെ അപകടം നടന്നയുടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിലാലിൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബിലാലിനും ശ്രീറാമിനും തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ശ്രീറാമിൻ്റെ പരിക്ക് ഗുരുതരമാണ്. അപകടമുണ്ടായ സമയം അധികം ട്രാഫിക് ഇല്ലാതിരുന്നു. നിയന്ത്രണം വിട്ടാണ് ബൈക്ക് ഇടിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.