20 December 2025, Saturday

Related news

December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025

നിലമ്പൂരില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരണാ ന്ത്യം

Janayugom Webdesk
നിലമ്പൂര്‍
August 6, 2023 6:39 pm

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരണാന്ത്യം. കെഎന്‍ജി റോഡില്‍ എടക്കരയ്ക്കും ചുങ്കത്തറയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി നീലിക്കാവില്‍ സനല്‍ മോഹന്‍ (19) ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു അപകടം.

എടക്കര ഭാഗത്തുനിന്നു വന്ന സ്വകാര്യ ബസ് എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബസിനടിയില്‍പ്പെട്ട സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
സംഭവസ്ഥലത്ത് വച്ച് തന്നെ സനല്‍ മരിച്ചു. എടക്കരയിലെ കളേഴ്‌സ് വെഡിങ് കാസ്റ്റല്‍ എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു സനല്‍. ഇതിനെപ്പം പഠനവും നടത്തുന്നുണ്ട്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry; A young man met a trag­ic end in a col­li­sion between a bus and a scoot­er in Nilambur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.