22 January 2026, Thursday

Related news

January 11, 2026
January 6, 2026
January 5, 2026
January 4, 2026
December 23, 2025
November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025

പ്രണയം നിരസിച്ച 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വടിവാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച് യുവാവ്

Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2023 2:44 pm

പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വടിവാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച് യുവാവ്. തമിഴ് നാട്ടിലെ തൂത്തുകുടി ജില്ലയിലാണ് സംഭവം. പ്രതിയായ സോളയപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. 

സെക്കരപ്പട്ടി ഗ്രാമത്തിലെ പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ വഴിയില്‍ വച്ച് പ്രതിയായ സോളയപ്പന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടി എന്തെങ്കിലും പ്രതികരിക്കുന്നതിന് മുന്‍പ് തന്നെ പ്രതി കയ്യില്‍ കരുതിയിരുന്ന വടിവാളുകൊണ്ട് മുഖത്ത് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.

രക്തം വാര്‍ന്ന വിദ്യാര്‍ത്ഥിനിയെ നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.

Eng­lish Summary:

A young man stabbed a 12th class stu­dent with a machete and injured her after reject­ing his love

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.