10 January 2026, Saturday

Related news

January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025
December 18, 2025
December 3, 2025

കോഴിക്കോട് നഗരമധ്യത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്

Janayugom Webdesk
കോഴിക്കോട്
May 27, 2023 10:01 pm

നഗരത്തിൽ അർധരാത്രിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി ദൃക്സാക്ഷി. കോഴിക്കോട് മാവൂർ റോഡിലെ ഇന്ത്യൻ കോഫി ഹൗസിന് മുമ്പിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. ഇത് സംബന്ധിച്ച് തൊട്ടടുത്ത ലോഡ്ജിൽ താമസിക്കുകയായിരുന്ന യുവാവാണ് പൊലീസിൽ വിവരമറിയിച്ചത്.
അഞ്ചിലധികം പേർ ചേർന്ന് യുവാവിനെ മർദിച്ചശേഷം മുണ്ട് വലിച്ചൂരി കയ്യുംകാലും കെട്ടി കാറിൽ കൊണ്ടുപോകുകയായിരുന്നു എന്നാണ് പറയുന്നത്. യുവാവ് സെക്യൂരിറ്റി ജീവനക്കാരനോട് തന്നെ കൊല്ലാൻ കൊണ്ടുപോവുകയാണെന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. 

ലോഡ്ജിലുള്ള ആൾ വിവരമറിയിച്ചതനുസരിച്ച് പൊലീസ് എത്തുമ്പോഴേക്കും സംഘം കാറുമായി രക്ഷപ്പെട്ടിരുന്നു. യുവാവിനെ നേരത്തെ മറ്റൊരാൾ സ്വിഫ്റ്റ് കാറിൽ എത്തിച്ചതായി സിസിടിവി ദൃശ്യത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട്. പണം തന്നാൽ നിന്നെ വിടാമെന്ന് യുവാവിനോട് സംഘം പറയുന്നതായും ദൃക്സാക്ഷി വെളിപ്പെടുത്തുന്നുണ്ട്. നഗരത്തിൽ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. പരിസരത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ നടത്തിയ പരിശോധനയിൽ സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യുവാവിനെ കാണാതായത് സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. 

Eng­lish Summary;A young man was abduct­ed in Kozhikode city cen­ter; Police said they have not received a complaint
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.