
സ്നേഹം നടിച്ച്പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച്പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മാന്നാർ പഞ്ചായത്ത് കുരട്ടിക്കാട്എട്ടാം വാർഡിൽ മൂന്നുപുരക്കൽ താഴ്ചയിൽ വിജീഷ് (26) നെ മാന്നാർ പോലീസ് അറസ്റ്റു ചെയ്തത്.പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന ഇയാൾ സ്നേഹം നടിച്ച് പെൺകുട്ടിയെവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലിസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. കാലടിയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.