11 February 2026, Wednesday

Related news

February 9, 2026
February 1, 2026
January 26, 2026
January 25, 2026
January 24, 2026
January 22, 2026
January 17, 2026
January 17, 2026
January 3, 2026
December 26, 2025

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ്​ അറസ്റ്റിൽ

Janayugom Webdesk
ക​ഴ​ക്കൂ​ട്ടം
July 6, 2023 11:23 am

17 കാ​രി​യെ ഷെ​യ​ർ ചാ​റ്റി​ങ് വ​ഴി പ​രി​ച​യ​പ്പെ​ട്ട​ശേ​ഷം നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പെ​ൺ​കു​ട്ടി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ വെ​ങ്ങാ​ട് സ്വ​ദേ​ശി ഗോ​കു​ൽ (20) ആ​ണ് പിടിയിലായത്.

സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഷെ​യ​ർ ചാ​റ്റ് വ​ഴി​യാ​ണ് പെ​ൺ​കു​ട്ടി​യെ പ്ര​തി പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഷെ​യ​ർ ചാ​റ്റ് വ​ഴി ഒ​രു കു​റ്റ​കൃ​ത്യം ന​ട​ക്കു​ന്ന​തെ​ന്നും ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് പ​റ​യു​ന്ന​ത്: മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 20 കാ​ര​ൻ ഷെ​യ​ർ ചാ​റ്റ് എ​ന്ന സ​മൂ​ഹ​മാ​ധ്യ​മം ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി. ഇ​യാ​ൾ സ്ഥി​ര​മാ​യി ഇ​ത്ത​രം പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട​താ​യും പൊ​ലീ​സ് കണ്ടെത്തിയിട്ടുണ്ട്.

മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​രു​മാ​യി സൗ​ഹൃ​ദം ഉ​ണ്ടാ​ക്കു​ക​യും പി​ന്നാ​ലെ പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച​തിനു​ശേ​ഷം അ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​ക​ലു​മാ​ണ് പ്ര​തി​യു​ടെ രീ​തി. 17കാ​രി​യെ ഒ​രു മാ​സം മു​മ്പ് പ്ര​ണ​യം ന​ടി​ച്ച് കാ​ർ വാ​ട​ക​ക്കെ​ടു​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി കാ​റി​നു​ള്ളി​ൽ​വെ​ച്ച് പീ​ഡി​പ്പി​ച്ച​താ​യും ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് കണ്ടെത്തി.

യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തി​ന്റെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. പീ​ഡി​പ്പി​ച്ച​ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ്ര​തി കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ജ്യൂ​സ് ക​ട​യി​ൽ ജോ​ലി ചെ​യ്ത് വ​ര​വെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെയ്തത്.

പാ​ല​ക്കാ​ട് കൃ​ഷ്ണ​പു​ര​ത്ത് 16 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ഗോ​കു​ൽ വീ​ണ്ടും പോ​ക്സോ കേ​സി​ൽ അറസ്റ്റിലാകുന്നത്.

eng­lish summary;A young man was arrest­ed in the case of molest­ing a minor girl

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.