
മലപ്പുറം വഴിക്കടവില്‍ വന്‍ ലഹരിലഹരി വേട്ട. 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മൂത്തേടം കാരപുറം സ്വദേശി ലിജു എബ്രഹാമിനെ വഴിക്കടവ് പൊലീസ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നാണ് വില്‍പ്പനയ്ക്കായി ലഹരിലെത്തിച്ചത്. ഇന്നലെ രാത്രി 9.00 മണിയോടെ വഴിക്കടവ് ആനമറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ലഹരി സംഘങ്ങള്‍ക്കിടയില്‍ മുരുകന് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രതി ബാംഗ്ലൂരില്‍ നിന്ന് ജില്ലയിലേക്ക് നേരിട്ട് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് പ്രതി എംഡിഎംഎ വില്‍പ്പന നടത്തിയത്. എംഡിഎംഎ ലഭിച്ച ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. എംഡിഎംഎ കൈവശം വെച്ചതിന് പ്രതിക്കെതിരെ എക്സൈസിലും കേസ് നിലവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.