
വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ 500 ഗ്രാം എംഡിഎംഎയും രണ്ടേകാൽ ലക്ഷം രൂപയുമായി യുവാവ് എക്സൈസ് പിടിയില്‍. ചേലേമ്പ്ര പൈങ്ങോട്ടൂർ ചാത്തൻകാവ് ചോലയിൽ ചെട്ടിയാട്ടിൽ വീട്ടിൽ സി സി ഹാഷിഖാണ് അറസ്റ്റിലായത്. കുടുംബത്തോടൊപ്പം പ്രതി താമസിക്കുന്ന ചേലേമ്പ്ര ചേലൂപാടത്തുള്ള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ രണ്ട് കാറുകളിൽ നിന്നും വീടിന്റെ കോണിപ്പടിയിലെ ഇരുമ്പ് അലമാരയിൽനിന്നുമായി 525.153 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മയക്കുമരുന്ന് വിറ്റ് ലഭിച്ചതെന്ന് കരുതുന്ന 2, 25, 840 രൂപയും കണ്ടെത്തി. മൂന്ന് മൊബൈൽ ഫോണുകളും എംഡിഎംഎ തൂക്കാനുള്ള ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു.
മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ എൻ നൗഫൽ, മലപ്പുറം ഇഐ ആൻഡ് ഐബി എക്സൈസ് ഇൻസ്പെക്ടറും ഉത്തരമേഖലാ കമീഷണർ സ്ക്വാഡ് അംഗവുമായ ടി ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.