
കൊട്ടാരക്കരയിൽ യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ നടപടി സ്ഥലം മാറ്റത്തിലൊതുക്കിയതില്‍ പ്രതിഷേധി യുവാവ് രംഗത്തെത്ത്. പള്ളിക്കൽ സ്വദേശി ഹരീഷിനാണ് മര്‍ദനമേറ്റത്. കൂടുതൽ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് പരീഷ്. തന്നെ മർദിച്ച ദിവസത്തെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഹരീഷ് അപേക്ഷ നൽകിയിട്ടുണ്ട്. തന്നെ ക്രൂരമർദിച്ച പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്നാണ് ഹരീഷിന്റെ ആവശ്യം.
2024 സെപ്റ്റംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരീഷും പൊലീസുകാരനും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിൽ എസ്ഐയും സംഘവും പിടിച്ചുകൊണ്ടു പോയി മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ എസ്ഐ ഉൾപ്പടെയുള്ള പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ താൻ നേരിട്ട അതിക്രമത്തിന് ഈ നടപടി പോരെന്നാണ് ഹരീഷ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.