16 December 2025, Tuesday

Related news

December 6, 2025
December 1, 2025
November 30, 2025
October 14, 2025
October 11, 2025
September 24, 2025
September 23, 2025
August 24, 2025
August 4, 2025
July 24, 2025

കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
ആലപ്പുഴ
September 25, 2024 5:18 pm

കനാലിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ മുല്ലാത്തുവളപ്പ്​ സുധിക്കാട്ട്​ ചിറയിൽ റെഷീദിന്‍റെ മകൻ മുബാറക്കാണ്​ (40) മരിച്ചത്​. ഇന്ന് രാവിലെ 11ന്​ ഐശ്വര്യ ഓഡിറ്റോറിയത്തിന്​ സമീപത്തെ വാടക്കനാലിൽ നാട്ടുകാരാണ്​ മൃതദേഹം കണ്ടെത്തിയത്​. സമീപത്തുനിന്ന്​ ഇയാളുടെ സൈക്കിളും ബാഗും കണ്ടെത്തിയിട്ടുണ്ട്​. നോർത്ത്​ പൊലീസും അഗ്നിരക്ഷാസേനയും ചേർക്ക്​ ക​രക്കെത്തിച്ച മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ്​ പൊലീസിന്‍റെ പ്രാഥമികനിഗമനം. ഇന്നലെ ഉച്ചയോടെയാണ്​ വീട്ടിൽനിന്ന്​ സൈക്കിളുമായി ഇറങ്ങിയത്​. തടുക്ക്​ കച്ചവടക്കാരനും അവിവാഹിതനുമാണ്​. മാതാവ്​: ഹബീബ. സഹോദരങ്ങൾ: മുഫ്താർ, മുസില. ഖബറടക്കം വ്യാഴാഴച ഉച്ചയോടെ ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.