
എറണാകുളം നോര്‍ത്തില്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കലാഭവന്‍ റോഡ തുടങ്ങുന്ന ഭാഗത്ത്് നിന്നും റെയില്‍വേ ട്രാക്കിന് സമീപത്തേക്ക് പോകുന്ന വഴിയിലെ വീട്ടിലാണ് ഏകദേശം 22 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം പുറത്തറിഞ്ഞത്. വയറിംഗ് തകരാര്‍ പരിശോധിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിൽ വിവരമറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തി.
തലക്ക് പരിക്കേറ്റ് ചോരവാര്‍ന്ന നിലയിലാണ് മൃതദേഹം കിടക്കുന്നത്. മൂക്കില്‍ നിന്നും ചോര വാര്‍ന്നിട്ടുണ്ട്. രണ്ടുമാസമായി പൂട്ടിക്കിടക്കുന്ന വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന നിലയിലാണ്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും വീടിനകത്ത് തലയടിച്ച് വീണതാണോ, ആരെങ്കിലും തലക്കടിച്ച് പരിക്കേല്‍പ്പിച്ചതാണോയെന്ന കാര്യത്തില്‍ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം രാത്രിയോടെ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.