20 January 2026, Tuesday

Related news

January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു

Janayugom Webdesk
കായംകുളം
July 19, 2023 10:31 am

കായംകുളത്ത് കൃഷ്ണപുരത്ത് യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി വേലിശേരിൽ തറയിൽ സന്തോഷ് ‑ശകുന്തള ദമ്പതികളുടെ മകൻ അമ്പാടി (21)യെയാണ് വെട്ടിക്കൊന്നത്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ച തെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു. കഴുത്തിന് ഏറ്റ വെട്ടാണ് മരണകാരണം.

കൈക്കും വെട്ട് കൊണ്ടിട്ടുണ്ട്. ബൈക്കിലെത്തിയ ഇരു സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് അമ്പാടിക്ക് വെട്ടും കുത്തുമേൽക്കുകയായിരുന്നു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് മാവിനാൽ കുറ്റി ജംഗ്ഷനുസമിപം റോഡിൽ വച്ചാണ് സംഭവം. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ അമ്പാടിയുടെ സഹോദരൻ അർജ്ജുൻ ഒപ്പമുണ്ടായിരുന്നു. ഹോക്കി സ്റ്റിക്ക്. ക്രിക്കറ്റ് ബാറ്റ് എന്നിവ സംഭവസ്ഥലത്തു നിന്നും പോലീസ് കണ്ടെത്തി.

Eng­lish Summary:A young man was hacked to death in Kayamkulam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.