24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 2, 2025
February 23, 2025
December 13, 2024
May 20, 2024
December 30, 2023
August 11, 2023
August 1, 2023
July 27, 2023
June 29, 2023
June 18, 2023

മണിപ്പൂരിൽ യുവാവ് വെടിയേറ്റ് മ രിച്ചു

Janayugom Webdesk
ഇംഫാൽ
December 30, 2023 11:23 pm

മണിപ്പൂരിൽ വീണ്ടും സംഘർഷം. കാങ്പൊക്പി ജില്ലയിൽ യുവാവ് വെടിയേറ്റ് മരിച്ചു. വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ നിങോംബാം ജയിംസ് (32) ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ പുലർച്ചെ 2.30നാണ് സംഭവം നടന്നത്. തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. കാങ്ചുപ് പൊലീസ് സ്റ്റേഷന് കീഴിലുള്ള നഖുയാങ്, സിങ്ടാ ഗ്രാമങ്ങളിലെ വോളണ്ടിയർമാർ പരസ്പരം വെടിയുതിർക്കുകയായിരുന്നുവെന്നാണ് നിഗമനം. 

മണിപ്പൂരിലെ അതിർത്തി നഗരമായ മൊറെയിൽ അക്രമികളും പൊലീസും ഏറ്റുമുട്ടി. ഒരാൾക്ക് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥർ മൊറെയിലെ പട്രോളിങ് കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ അക്രമികൾ വാഹനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്തെ രണ്ട് വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. 

Eng­lish Sum­ma­ry: A young man was shot de ad in Manipur

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.