
കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു. വെള്ളോറയിലാണ് സംഭവം. നെല്ലംകുഴിയിൽ ഷിജോ (37) ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് പൊലീസിന്റെ നിഗമനം. ഇന്ന് പുലർച്ചെ 5.30തോടെയാണ് സംഭവം. ഷിജോയുടെ കൂടെയുണ്ടായിരുന്ന ഷൈൻ എന്ന വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.