
മലപ്പുറത്ത് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച +2 വിദ്യാര്‍ഥി അറസ്റ്റില്‍. പുതുപ്പറമ്പ് ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി മങ്ങാട്ടുപുലം കോങ്ങാട്ടു വീട്ടില്‍ റാഷിദ് (18) ആണ് പൊലീസ് പിടിയിലായത്. പറപ്പൂര്‍ സ്വദേശി സുഹൈബിനെയാണ് (29) റാഷിദ് ആക്രമിച്ചത്.
രാത്രി ഒമ്പത് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ സുഹൈബിനെ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി കത്തി ഉപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു. വെട്ട് തടുക്കുന്നതിനിടയില്‍ സുഹൈബിന് ഇരു കൈകള്‍ക്കും പരിക്കേറ്റു . വീട്ടിലേക്കോടിയ സുഹൈബിനെ റാഷിദ് പിന്തുടര്‍ന്നും ആക്രമിച്ചു. കൈയ്യിലും കാലിലും പുറത്തുമായി 7 തവണ വെട്ടി. സുഹൈബിനെ ഓടിക്കൂടിയ നാട്ടുകാര്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ സുഹൈബിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം റാഷിദ് പൊലീസില്‍ സ്വമേദയാ കീഴടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.