പാടത്ത് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങവേ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. എടത്വാ പഞ്ചായത്ത് ഒന്നാം വാർഡിൽ കൊടുപ്പുന്ന ഗ്രാമോത്സവ കോളനിയിൽ ശ്രീനിവാസന്റെ മകൻ അഖിൽ ശ്രീനിവാസൻ (30) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലിന് പുത്തൻ വരമ്പിനകം പാടത്തു വെച്ചാണ് സംഭവം.
സുഹൃത്തുക്കളുമായി ക്രിക്കറ്റ് കളിക്കാൻ പാടത്തേയ്ക്ക് ഇറങ്ങവേ നിനച്ചിരിക്കാതെ ഇടിവെട്ടേറ്റ് പാടത്തു വീണ അഖിലിനെ എടത്വാ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഇടിവെട്ടേറ്റ് സാരമായ പരിക്കേറ്റിരുന്നു. മാതാവ്: ലിസി. സഹോദരങ്ങൾ: അഭിജിത്ത്, അനി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.