കണ്ണൂരില്‍ പൊലീസ് പരേഡ് ഗ്രൗണ്ടിന് മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ബൈക്ക് യാത്രികന്‍ പിടിയില്‍. കണ്ണൂര്‍ താഴെചൊവ്വ സ്വദേശി സല്‍മാനുല്‍ ഫാരിസ് ആണ് അറസ്റ്റിലായത്. അപകടത്തിനിടെ പൊലീസുകാരിയുടെ തോക്ക് തട്ടി തലക്ക് പരിക്കേറ്റ സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെവെച്ചാണ് പൊലീസ് പിടികൂടിയത്.
കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ജിന്‍സിക്കാണ് പരിക്കേറ്റത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇവരെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു അപകടം. സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്‌സലിനായാണ് ജിന്‍സി കണ്ണൂര്‍ പൊലീസ് മൈതാനിയിലെത്തിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകരോടൊപ്പം റോഡ് മുറിച്ച് കടക്കവേയാണ് ബൈക്കിടിച്ചത്. സാരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്.
നിര്‍ത്താതെ പോയ ബൈക്കിന്റെ ദൃശ്യങ്ങള്‍ പൊലീസ് സിസിടിവിയില്‍ നിന്ന് ശേഖരിച്ചിരുന്നു. വാഹന നമ്പര്‍ കണ്ടെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് യുവാവ് ചികിത്സയിലുള്ള വിവരം അറിഞ്ഞത്. പരേഡ് കഴിഞ്ഞ് പോകുന്ന ജിന്‍സിയുടെ കൈയിലുണ്ടായിരുന്ന തോക്കിന്റെ ഭാഗം ദേഹത്ത് തട്ടി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
English summary; A young man who hit a police officer in Kannur suffered a wound to his head; The accused was arrested after receiving treatment
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.