സർക്കാർ പദ്ധതിയിൽ ധനസഹായം ലഭിക്കാൻ സഹോദരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസ്. ഉത്തർപ്രദേശിലെ തുണ്ട്ലയിലാണ് സംഭവം.
സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നു. ഇതിൽ മുഖ്യമന്ത്രി സാമൂഹിക് വിവാഹ് യോജന പദ്ധതിയുടെ കീഴിൽ നവവധൂവരൻമാർക്ക് ധനസഹായം നൽകും. ഇതിലൂടെ ഓരോ ദമ്പതികൾക്കും 35,000 രൂപ വീതം നൽകും. 20,000 രൂപ വധുവിന്റെ പേരിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. 10,000 രൂപയുടെ സമ്മാനങ്ങൾ നൽകുകയും ചെയ്യും.
51 ദമ്പതികളുടെ വിവാഹമാണ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസിന്‍റെ നേതൃത്വത്തിൽ നടത്തിയത്. വിവാഹിതരായവർ സഹോദരിയും സഹോദരനുമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. സഹോദരനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
english summary;A young man who married his sister to get government funding
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.