മലപ്പുറം പുളിക്കലിൽ സഹോദരന്‍റെ മർദനമേറ്റ് ചികത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ സ്വദേശി ടി പി ഫൈസലാണ് മരിച്ചത്. ചായ തിളപ്പിക്കുന്ന പാത്രം കൊണ്ട് കഴിഞ്ഞ ശനിയാഴ്ച്ചയാണ് സഹോദരൻ ഷാജഹാൻ, ഫൈസലിനെ അടിച്ചുപരിക്കേൽപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫൈസൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം. സംഭവംനടന്നതിന് പിന്നാലെ കൊലപാതക ശ്രമത്തിന് ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാൾ മഞ്ചേരി ജയിലിൽ റിമാന്‍ഡിലാണ് ഷാജഹാൻ. ഫൈസൽ കൊല്ലപ്പെട്ടതോടെ ഷാജഹാനെതിരെ കൊലപാതക കുറ്റം ചുമത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.