30 December 2025, Tuesday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

ചരിത്രമാവർത്തിക്കാൻ യുവ മഹാസാഗരം

ചില്ലോഗ് തോമസ് അച്ചുത് 
ചേലക്കര
November 2, 2024 10:57 pm

ആര്‍ത്തുപെയ്ത മഴയത്തും ചോരാതെ യുവതയുടെ ആവേശം. പൊരിവെയിലു മാറി പെട്ടെന്ന് മഴപെയ്യാൻ തുടങ്ങിയപ്പോഴും ചേലക്കരയുടെ ഗ്രാമവീഥികളിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിനായി വിജയ കാഹളം മുഴക്കുകയായിരുന്നു അവര്‍. യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടതുപക്ഷ യുവജന സംഘടനകളുടെ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച “റൈഡ് വിത്ത് യു ആർ പ്രദീപ് ” ബൈക്ക് റാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ.
റൈഡ് വിത്ത് യു ആർ പ്രദീപ് എന്ന് ആലേഖനം ചെയ്ത വെള്ള ടീഷർട്ടുകൾ ധരിച്ച് ചെങ്കൊടികളുമായി ഇരുചക്രവാഹനങ്ങളിൽ പ്രദീപിന്റെ വരവറിയിച്ച് അവർ യാത്ര ആരംഭിച്ചു. തുറന്ന വാഹനത്തിൽ സ്വന്തം നാട്ടുകാരെ അഭിവാദ്യം ചെയ്ത് തീരാത്ത ആവേശത്തില്‍ സ്ഥാനാർത്ഥിയും.
ഇന്നലെ ഉച്ചതിരിഞ്ഞ് പഴയന്നൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്. ചേലക്കരയുടെ വികസന നായകനായിരുന്ന കെ രാധാകൃഷ്ണൻ എംപിയും സ്ഥാനാർത്ഥിക്കൊപ്പം തുറന്ന വാഹനത്തിൽ പങ്കെടുത്തു. പഴയന്നൂരിൽ നിന്നും ചെറുതുരുത്തിയിലേക്കുള്ള യാത്രയിൽ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ജനങ്ങൾ സ്വീകരണം നൽകി. പ്രായത്തിന്റേതായ അവശതകളുണ്ടെങ്കിലും കൊടിതോരണങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ വരുന്ന പ്രിയപ്പെട്ട മകനെ കാണാൻ വയോധികരും നിരത്തുകളിൽ സ്ഥാനം പിടിച്ചു. കൂടപ്പിറപ്പായവന് പിന്തുണയേകാൻ പ്രദീപിന്റെ ചങ്ങാതിമാരുമെത്തി.
റവന്യു മന്ത്രി കെ രാജൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ്, സിപിഐ(എം) ജില്ലാ സെക്രട്ടറി എം എം വർഗീസ്, എ സി മൊയ്തീൻ എംഎൽഎ, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം പി കെ ബിജു, രാജു അബ്രഹാം, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ് ബിനോയ് ഷബീർ, സംസ്ഥാന കൗൺസിൽ അംഗം ടി പി സുനിൽ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, പ്രസിഡന്റ് അർജുൻ മുരളീധരൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.