22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026

റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ട്രക്കിടിച്ച് യുവ ടെക്കിക്ക് ദാരുണാന്ത്യം

Janayugom Webdesk
ചെന്നൈ
January 4, 2023 11:24 am

റോഡിലെ കുഴിവെട്ടിക്കുന്നതിനിടെ ട്രക്കിടിച്ച് യുവ ടെക്കിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച ചെന്നൈ ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ വെട്ടിച്ചതിനിടെയാണ് 22 കാരിയായ ശോഭനയെ ട്രക്ക് ഇടിച്ചു വീഴ്ത്തിയത്. സോഹോ എന്ന സ്വകാര്യ ടെക് കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു ശോഭന. 

നീറ്റ് കോച്ചിംഗ് ക്ലാസുകൾക്കായി സഹോദരനെ കോച്ചിങ് സെന്ററില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ സഹോദരന്‍ ചികിത്സയിലാണ്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. 

അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവർ മോഹൻ അറസ്റ്റിലായി. അശ്രദ്ധയോടെ വാഹനമോടിച്ചതിനും മരണത്തിന് ഇടയാക്കിയതിനും ട്രക്ക് ഡ്രൈവർ മോഹനനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടശേഷം അധികാരികൾ റോഡിന്റെ തകർന്ന ഭാഗങ്ങൾ നന്നാക്കി. ശോഭനയുടെ മൃതദേഹം പോലീസ് കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Eng­lish Sum­ma­ry: A young techie met a trag­ic end after being hit by a truck while try­ing to avoid falling into a pot­hole on the road

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.