13 February 2026, Friday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

ഉദുമ സ്വദേശിനിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കാമുകന്‍ കഴുത്തറത്തുകൊന്നു

കാഞ്ഞങ്ങാട്
May 17, 2023 4:20 pm

മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയെ കാമുകന്‍ ലോഡ്ജ് മുറിയില്‍ കഴുത്തറത്തുകൊന്നു. കൊലപാതകത്തിനുശേഷം പ്രതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഉദുമ മാങ്ങാട് മുക്കുന്നോത്തെ പി ബി ദേവിക (34) ആണ് കൊല്ലപ്പെട്ടത്. പ്രതി മുളിയാര്‍ ബോവിക്കാനം അമ്മംകോട്ടെ സതീഷ് ഭാസ്‌കറിനെ (36) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ പുതിയകോട്ട ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സംഭവത്തിനുശേഷം മുറിപൂട്ടി പുറത്തേക്കുപോയ സതീഷ് വൈകുന്നേരം അഞ്ചോടെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. കാഞ്ഞങ്ങാട് സെക്യൂരിറ്റി ഏജന്‍സി സ്ഥാപനം നടത്തുന്ന സതീഷ് രണ്ടുമാസമായി ഈ ലോഡ്ജില്‍ താമസിച്ചുവരികയാണ്.

ഇന്നലെ കേരള സ്റ്റേറ്റ് ബാര്‍ബര്‍ബ്യൂട്ടീഷന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് ദേവിക കാഞ്ഞങ്ങാടെത്തിയത്. ഇവിടെ നിന്നും സതീഷ് ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ദേവികയ്ക്ക് ഭര്‍ത്താവും രണ്ടു കുട്ടികളുമുണ്ട്. ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തി തന്നെ വിവാഹം കഴിക്കാന്‍ ദേവിക നിരന്തരം നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സതീഷ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. 

Eng­lish Sum­ma­ry: A young woman, a make-up artist, was stran­gled by her boyfriend in a lodge room

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.