
ബംഗളൂരുവില്‍ നിര്‍മ്മാണ ജോലി നടന്നുകൊണ്ടിരുന്ന കെട്ടിടത്തില്‍ നിന്നും വീണു 21കാരി മരിച്ചു. ബിഹാര്‍ സ്വദേശിനി നന്ദിനിയാണ് മരിച്ചത്. പരപ്പന അഗ്രഹാരയിലെ 13 നില കെട്ടിടത്തിന് മുകളില്‍ വെച്ച് റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നെന്നാണ് വിവരം.സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നന്ദിനി. റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ലിഫ്റ്റ് നിര്‍മിക്കുന്നതിനായി എടുത്ത ഒഴിഞ്ഞ സ്ഥലത്തേക്കാണ് നന്ദിനി വീണത്. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചു.
അപകടം സംഭവിച്ചതോടെ കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു. നന്ദനിയുടെ മറ്റൊരു സഹപ്രവര്‍ത്തക അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അപകടം നടന്ന സ്ഥലത്തെത്തിയത്. അതേസമയം നന്ദിനിയുടെ ഫോണില്‍ നിന്നും റീല്‍സ് ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട വിഡിയോകള്‍ ഒന്നും കണ്ടെടുത്തിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.