16 February 2026, Monday

Related news

February 11, 2026
February 11, 2026
February 1, 2026
January 8, 2026
January 8, 2026
December 20, 2025
November 4, 2025
November 3, 2025
October 30, 2025
October 22, 2025

ഗുജറാത്തില്‍ അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Janayugom Webdesk
വഡോദര
October 6, 2024 2:33 pm

ഗുജറാത്തിലെ വഡോദരയില്‍ അഞ്ചുപേര്‍ ചേര്‍ന്ന് 21 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. നവരാത്രിയോട് അനുബന്ധിച്ച് ഗര്‍ബ പരിപാടി നടക്കുന്നതിനിടെ ലക്ഷ്മിപുര പ്രദേശത്തുവച്ചാണ് യുവതിയെ യുവാക്കള്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ പോകുകയായിരുന്നു യുവതി. ഇരുചക്ര വാഹനങ്ങളിലെത്തിയ യുവാക്കള്‍ യുവതിയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.