21 February 2026, Saturday

Related news

February 20, 2026
February 20, 2026
February 18, 2026
February 17, 2026
February 15, 2026
February 1, 2026
January 30, 2026
January 30, 2026
January 28, 2026
January 26, 2026

തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ യുവതിയെ കഴുത്തറുത്ത് കൊ ലപ്പെടുത്തി; യുവാവ് ജീ വനൊടുക്കി

Janayugom Webdesk
തിരുവനന്തപുരം
January 12, 2025 11:29 am

തമ്പാനൂർ റെയിൽവെ സ്റ്റേഷന് സമീപം ലോഡ്ജ് മുറിയിൽ യുവതിയും യുവാവും മരിച്ച നിലയിൽ. പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച കുമാർ. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സംശയം. രണ്ട് ദിവസം മുൻപാണ് കുമാർ മുറിയെടുത്തതെന്നാണ് ടൂറിസ്റ്റ് ഹോമിലെ ജീവനക്കാർ പറയുന്നു. ഇന്നലെ രാവിലെയോടെയാണ് ആശ ഇവിടെ എത്തിയത്. ഇന്ന് രാവിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് യുവതിയെ കഴുത്തറുത്ത നിലയിലും യുവാവ് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. പൊലീസും ഫോറൻസിക് വിഭാവം ഉദ്യോ​ഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധ നടത്തുകയാണ്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.