19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 11, 2024
November 19, 2024
September 13, 2024
September 9, 2024
August 24, 2024
July 17, 2024
July 17, 2024
February 11, 2024
February 9, 2024

പാലക്കാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

Janayugom Webdesk
പാലക്കാട്
January 24, 2022 1:01 pm

കോഴിക്കോട് പാലക്കാട് ദേശീയപാത ഇടക്കുര്‍ശിയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടുച്ചുണ്ടായ അപകടത്തില്‍് യുവാവ് മരിച്ചു. കോങ്ങാട് നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ മതിപ്പുറം ആന്റണിയുടെ മകന്‍ അലക്‌സ് ആന്റണി(25) ആണ് മരിച്ചത്. ഇടക്കുര്‍ശ്ശി സെന്ററില്‍ ജീപ്പും പിക്കപ്ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചു. 

തുടര്‍ന്ന് നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി പോസ്റ്റില്‍ ഇടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് സാരമായി പരിക്കേറ്റ അലക്‌സിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. മാതാവ് മറിയാമ്മ, സഹോദരി: അനില. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് കരിമ്പ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍.

ENGLISH SUMMARY:A youth died in a road acci­dent on the Palakkad Nation­al Highway
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.