
ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി റെയിൽവേ മന്ത്രാലയം. ട്രെയിൻ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ നിയമം ബാധകമാകുക. 60 ദിവസം മുന്നേയുള്ള അഡ്വാൻസ് ബുക്കിങ് ചെയ്യു്നവര്‍, ഐആർസിടിസി പോർട്ടൽ വഴി ബുക്കിങ് ആരംഭിക്കുന്ന ദിവസം ആധാർ ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ നിർബന്ധമായും പൂർത്തിയാക്കണമെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു.
തൽക്കാൽ ടിക്കറ്റുകൾക്ക് ആധാർ നിർബന്ധമാക്കിയതിന് പിന്നാലെയാണ് ജനറൽ റിസർവേഷൻ ടിക്കറ്റുകൾക്കും ആദ്യ ദിനത്തിലെ ബുക്കിങ് റെയിൽവേ ഈ നിയമം ബാധകമാക്കുന്നത്. ദീർഘദൂര ട്രെയിൻ സർവീസുകൾക്ക് നിരക്ക് വർധിപ്പിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.പുതിയ നിരക്കുകൾ അനുസരിച്ച് സെക്കൻ്റ് ക്ലാസ് ഓർഡിനറി ടിക്കറ്റുകൾക്ക് 216–750 കിലോമീറ്റർ പരിധിയിൽ 5 രൂപ വർധിക്കും, 751 മുതൽ ‑1250 കിലോമീറ്റർ വരെ 10 രൂപ വർധിക്കും. 1251 മുതൽ ‑1750 കിലോമീറ്റർ വരെ 15 രൂപയും 1751 മുതൽ ‑2250 കി.മീ. വരെ 20 രൂപയും വർധിക്കും.
അതേസമയം, സബർബൻ സർവീസുകളുടേയും സീസൺ ടിക്കറ്റുകളുടേയും നിരക്കിൽ മാറ്റമുണ്ടാകില്ല. സാധാരണക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്രം അവകാശപ്പെടുന്നു. നടത്തിപ്പ് ചെലവ് കൂടുതലായതിനാലാണ് ഇപ്പോൾ ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.