
ഐആർസിടിസി ആപ്പ് വഴി ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യാൻ ഇനി ആധാർ വിവരങ്ങൾ നിർബന്ധമാക്കുന്നു. ഒക്ടോബർ ഒന്നു മുതൽ ഈ പുതിയ പരിഷ്കാരം നിലവിൽ വരും. ജനറൽ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ച് ആദ്യ പതിനഞ്ച് മിനിറ്റിൽ ആധാർ വിവരങ്ങൾ നൽകിയ ഉപഭോക്താക്കൾക്ക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
ഐആർസിടിസി ആപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുകയാണ് ഈ നീക്കത്തിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്. നിലവിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ വിവരങ്ങൾ നിർബന്ധമാണ്. ഈ പുതിയ നിയമം ഏജന്റുമാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് വിവരം. അതേസമയം, റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിലവിലെ രീതിയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.