
ട്രെയിൻ യാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ഉറപ്പാക്കണം. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ‑ആധാർ വെരിഫിക്കേഷൻ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നടപടി. കാറ്ററിങ്, ശുചീകരണ വിഭാഗങ്ങളിലെ ജീവനക്കാരുടെ ആധാറും പരിശോധിക്കണമെന്ന് നിർദേശമുണ്ട്. വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചുള്ള ആൾമാറാട്ടവും ദുരുപയോഗവും തടയുകയാണ് ഈ നീക്കത്തിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.
പരിശോധനയിൽ ആധാർ കാർഡ് വ്യാജമാണെന്ന് സംശയം തോന്നിയാൽ ഉടൻ റെയിൽവേ സംരക്ഷണ സേനയെയോ പോലീസിനെയോ വിവരം അറിയിക്കണം. നിലവിൽ ടിക്കറ്റ് പരിശോധകർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് എം-ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഭാവിയിൽ ഇത് ടിക്കറ്റ് പരിശോധകരുടെ ടാബുകളിൽ ലഭ്യമാക്കും. ഇന്ത്യയുടെ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി വികസിപ്പിച്ച ആപ്ലിക്കേഷനാണ് എം-ആധാർ. ക്യുആർ കോഡ് ഉൾപ്പെടെ പരിശോധിക്കാൻ ഈ ആപ്പിലൂടെ സാധിക്കും. ആധാർ നമ്പർ, പേര്, വിലാസം ഉൾപ്പെടെയുള്ള പ്രധാന തിരിച്ചറിയൽ വിവരങ്ങൾ ആപ്പ് പ്രദർശിപ്പിക്കും. ഓഫ്‌ലൈൻ മോഡിലും ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.