22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 4, 2024
November 22, 2024
November 21, 2024
November 18, 2024
October 11, 2024
October 9, 2024
October 6, 2024
September 23, 2024
September 20, 2024

രാഹുല്‍ഗാന്ധിയെ മണിപ്പൂരില്‍ തടഞ്ഞത് ശരിയല്ലെന്ന് ആംദ്മിപാര്‍ട്ടി

Janayugom Webdesk
തിരുവനന്തപുരം
July 1, 2023 11:57 am

മണിപ്പൂരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ തടഞ്ഞതില്‍ പ്രതിഷേധിച്ച് ആംദ്മി പാര്‍ട്ടി. രാഹുല്‍ ഗാന്ധിയെ തടഞ്ഞുവെച്ചത് തെറ്റായ പ്രവണതയാണെന്ന് ആംആദ്മി നേതാക്കള്‍ അഭിപ്രായപ്പെട്ടു.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രമസമാധാന നിലയുടെ പൂര്‍ണ പരാജയത്തെയാണ് ഇത് കാണിക്കുനനതെന്നും നേതാക്കള്‍ പറ‍ഞ്ഞു.

ഈ രീതിയില്‍ രാഹുല്‍ഗാന്ധിയെ തടഞ് തെറ്റായ പ്രവണതയാണ്.നിങ്ങള്‍ക്ക് ഇന്‍റര്‍നെറ്റും വാര്‍ത്താചാനലും കാണുന്നത് തടയാന്‍സാധിക്കുമായിരിക്കും. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ പ്രതിഷേധിക്കുന്നുരെ ലാത്തി ഉപയോഗിച്ച് തടയാന്‍ സാധിക്കില്ല ആംആദ്മി പാര്‍ട്ടി ദേശീയ വക്താവുംഡല്‍ഹി മുഖ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ ചുരാന്ദ്പൂരില്‍ വെച്ച് പൊലീസ് തടഞ്ഞത്.

റോഡില്‍ വെച്ചിരുന്ന ബാരിക്കേഡ് മാറ്റിക്കൊടുക്കാനും പൊലീസ് തയ്യാറായിരുന്നില്ല. ചുരാചന്ദ്പൂരില്‍ നിന്നും 33 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പൊലീസിന്റെ നടപടി. മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ജനങ്ങള്‍ ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞത്.

തുടര്‍ന്ന് ഹെലികോപ്റ്റര്‍ വഴിയാണ് രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സന്ദര്‍ശനം നടത്തിയത്.ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ എല്ലാവരും അക്രമത്തിന്റെ പാത ഉപേക്ഷിക്കണംമെന്നും എല്ലാ ജനവിഭാഗങ്ങളും സമാധാന ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വരണമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Summary:
Aad­mi Par­ty says it is wrong to stop Rahul Gand­hi in Manipur

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.