22 January 2026, Thursday

Related news

January 18, 2026
January 11, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026
December 30, 2025

ആകാശ് മിസൈല്‍ പരീക്ഷണം വിജയം

Janayugom Webdesk
ന്യൂഡല്‍ഹി
December 24, 2025 2:40 pm

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമ പ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന്റെ വീഡിയോ വ്യോമ പ്രതിരോധ മന്ത്രാലയം എക്സിലൂടെ പങ്ക് വച്ചു. പഴയ ആകാശ് മിസൈലുകളുടെ പരിധി 25–35 വരെയായിരുന്നെങ്കില്‍ പുതിയ ആകാശ് എന്‍ജിയുടേത് 70–80 കിലോമീറ്ററായി ഉയര്‍ന്നിട്ടുണ്ട്. ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ, മിസൈലുകൾ എന്നിവയെ തകർക്കാനാണ് ഇവ ഉപയോഗിക്കുക. വ്യോമ ഭീഷണികൾക്കെതിരെ പ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ശക്തമായ സംവിധാനമാണ് ആകാശ്-എൻജി. 

തദ്ദേശീയമായി നിർമ്മിച്ച റേഡിയോ ഫ്രീക്വൻസി (ആർഎഫ്) സീക്കർ, ഡ്യുവൽ-പൾസ് സോളിഡ് റോക്കറ്റ് മോട്ടോർ, പൂർണമായും തദ്ദേശീയമായി നിർമ്മിച്ച റഡാറുകൾ, സി2 സിസ്റ്റങ്ങൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മൾട്ടി-ഫംഗ്ഷൻ റഡാർ, കമാൻഡ് ആൻഡ് കൺട്രോൾ യൂണിറ്റ്, മിസൈൽ ലോഞ്ച് വെഹിക്കിൾ തുടങ്ങിയ എല്ലാ സിസ്റ്റങ്ങളും സബ്സിസ്റ്റങ്ങളും ഇന്ത്യൻ വ്യവസായങ്ങളുടെ സഹായത്തോടെ ഡിആര്‍ഡിഒയുടെ വിവിധ ലബോറട്ടറികൾ രൂപകല്പന ചെയ്തിട്ടുള്ളതാണ്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെ അഭിനന്ദിച്ചു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.