17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 11, 2024
October 30, 2024
October 23, 2024
October 22, 2024
October 20, 2024
September 29, 2024
September 14, 2024
September 14, 2024
August 18, 2024

ഡല്‍ഹിയില്‍ 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആംആദ്മി സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 4, 2024 5:16 pm

ഡല്‍ഹിയില്‍ 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആംആദ്മി സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന ഈ പദ്ധതിയുടെ പേര് മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന എന്നാണ്.സംസ്ഥാന ബജറ്റിൽ ധനകാര്യ മന്ത്രി അതിഷി മാര്‍ലെനയാണ് പ്രഖ്യാപനം നടത്തിയത്. 2015 മുതൽ കെജ്‌രിവാൾ സർക്കാർ 22,711 പുതിയ ക്ലാസ് മുറികൾ നിർമ്മിച്ചു.

വിദ്യാഭ്യാസമാണ് ഞങ്ങളുടെ സർക്കാരിന്റെ മുൻഗണന. ഈ വർഷം വിദ്യാഭ്യാസത്തിനായി 16,396 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി അതിഷി വ്യക്തമാക്കി. സമ്പന്ന കുടുംബത്തിലെ കുട്ടി സമ്പന്നനും ദരിദ്ര കുടുംബത്തിലെ കുട്ടി ദരിദ്രനുമാകുന്ന അവസ്ഥയാണ് ഇതുവരെയുണ്ടായിരുന്നത്. ഇത് രാമരാജ്യം എന്ന സങ്കൽപ്പത്തിന് തികച്ചും വിരുദ്ധമാണെന്നും ഡൽഹി ധനമന്ത്രി പറഞ്ഞു. ബജറ്റിൽ 8,685 കോടി രൂപ ഡൽഹിയിലെ ആരോഗ്യ മേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ഇതിൻ്റെ കീഴിൽ സർക്കാർ ആശുപത്രികൾക്ക് പ്രധാന അടിസ്ഥാന സൗകര്യവികസനത്തിനായി 6,215 കോടി ലഭിക്കും.

സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകൾ ലഭിക്കുന്നതിനായി 658 കോടിയും പുതിയ ആശുപത്രികളുടെ വിപുലീകരണത്തിനും നിർമാണത്തിനുമായി 400 കോടിയും വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. നേരത്തെ, സാമ്പത്തിക പ്രതിസന്ധികളുള്ള ഡൽഹി നിവാസികൾ തങ്ങളുടെ ആൺമക്കളെ സ്വകാര്യ സ്‌കൂളുകളിലേക്കും പെൺമക്കളെ സർക്കാർ സ്‌കൂളുകളിലേക്കുമാണ് അയച്ചിരുന്നത്. 

95 ശതമാനം പെൺകുട്ടികളും, അവരുടെ സഹോദരങ്ങൾ സ്വകാര്യ സ്‌കൂളിലാണ് പഠിക്കുന്നത് എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിലെ പെൺകുട്ടികൾ ഐഐടി, നീറ്റ് പരീക്ഷകളിൽ വിജയിക്കുന്നുവെന്നും അതിഷി പറഞ്ഞു.

Eng­lish Summary:
Aam Aad­mi gov­ern­ment announced Rs 1000 per month for all women over 18 in Delhi

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.