22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 17, 2024
October 27, 2024
October 9, 2024
October 6, 2024
September 17, 2024
September 17, 2024
September 16, 2024
September 10, 2024
September 2, 2024

പഞ്ചാബിൽ ആംആദ്‌മി നേതാവ്‌ വെടിയേറ്റ്‌ മരിച്ചു

Janayugom Webdesk
ചണ്ഡീ​ഗഢ്
September 10, 2024 11:13 am

ആം ആദ്‌മി പാർടി (എഎപി) കിസാൻ വിംഗ് പ്രസിഡണ്ടിനെ വെടിവെച്ച്‌ കൊന്നു. തർലോചൻ സിംഗ്(56) ആണ്‌ വെടിയേറ്റ്‌ മരിച്ചത്‌. തിങ്കളാഴ്ച വൈകുന്നേരം പഞ്ചാബിലെ ഖന്നയിൽ വച്ചാണ്‌ സംഭവം. ഇക്കോലാഹ ഗ്രാമത്തിൽ നിന്നുള്ള തർലോചൻ സിംഗ് ഫാമിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അജ്ഞാതരായ അക്രമികൾ വെടിയുതിർത്തത്. റോഡരികിൽ കിടന്ന തർലോചൻ സിംഗിന്റെ മൃതദേഹം കണ്ട മകൻ നാട്ടുകാരുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സിങ്ങിൻ്റെ മകൻ ഹർപ്രീത് സിംഗ് ആരോപിച്ചു. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും എസ്‌ പി സൗരവ് ജിൻഡാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.