16 February 2026, Monday

Related news

February 11, 2026
February 9, 2026
February 6, 2026
January 12, 2026
December 16, 2025
November 22, 2025
November 5, 2025
November 3, 2025
October 31, 2025
October 18, 2025

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി നേതാവിന് വെടിയേറ്റ് ഗുരുതര പരിക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2024 1:00 pm

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി നേതാവിന് വെടിയേറ്റ് ഗുരുതര പരിക്ക്. തര്‍ക്കത്തിനിടെ ശിരോമണി അകാലിദള്‍ നേതാവ് എഎപി പ്രവർത്തകൻ മന്‍ദീപ് സിങ് ബ്രാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മന്‍ദീപ് സിങിനെ പഞ്ചാബിലെ ജലാലാബാദ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി.

അകാലിദള്‍ നേതാവ് വര്‍ദേവ് സിങ് മാന്‍ ആണ് വെടിയുതിര്‍ത്തതെന്ന് എഎപി എംഎല്‍എ ജഗദീപ് കംബോജ് ഗോള്‍ഡി പറഞ്ഞു. പഞ്ചായത്ത് ഓഫീസിന് പുറത്തായിരുന്നു സംഭവം.മുന്‍ എംപി സോറ സിങ് മാന്നിന്റെ മകന്‍ വര്‍ദേവ് സിങ് നോനിമാന്‍ ഒരു സ്‌കൂളുമായി ബന്ധപ്പെട്ട ഫയല്‍ ക്ലിയര്‍ ചെയ്യുന്നതിനായി പഞ്ചായത്ത് ഓഫീസില്‍ എത്തി. എന്നാല്‍ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥന നിരസിച്ചു. ഇതേത്തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.