19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 22, 2024
October 27, 2024
October 6, 2024
September 23, 2024
September 20, 2024
September 10, 2024
September 9, 2024
September 9, 2024
September 3, 2024

പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ആം ആദ്മി

Janayugom Webdesk
ഛത്തീസ്ഗഡ്
March 13, 2022 4:13 pm

തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെ പതിനേഴംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. ഇതില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. സ്വാതന്ത്ര്യസമര പോരാളി ഭഗത് സിങ്ങിന്റെ ജന്മസ്ഥലമായ ഖത്കര്‍ കലനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ബാക്കിയുള്ള മന്ത്രിമാര്‍ മറ്റൊരു ദിവസം സത്യവാചകം ചൊല്ലും.

ഇപ്പോള്‍ പഞ്ചാബിലുള്ള പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തിയശേഷമേ മന്ത്രിമാര്‍ ആരെല്ലാമെന്ന് തീരുമാനമെടുക്കൂ. ചരണ്‍ജിത് സിങ് ചന്നി, നവ്ജ്യോത് സിങ് സിദ്ദു തുടങ്ങി പ്രമുഖ നേതാക്കളെ പരാജയപ്പെടുത്തിയവരെല്ലാം മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ഭവന്ത് മന്നും അരവിന്ദ് കേജ്രിവാളും സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് അമൃത്സറില്‍ റോഡ് ഷോയും നടത്തി. ദേശീയ പാര്‍ട്ടിയായി ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എഎപി ഡല്‍ഹിക്ക് പുറമേ അധികാരം പിടിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്.

Eng­lish sum­ma­ry; Aam Aad­mi Par­ty pre­pares to form gov­ern­ment in Punjab

You may also likethis video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.