കോണ്‍ഗ്രസിനേയും, ബിജെപിയേയും ബഹദൂരം പിന്നിലാക്കി പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയതിനവുശേഷം , സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ബിജെപി കിണഞ്ഞു പരിശ്രമിക്കുകയാണ്. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ തങ്ങളുടെ വരുതിയില്‍കൊണ്ടുവരാണ് കിണഞ്ഞു പരിശ്രമിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെരിരിവാളിന്റെ അറസ്റ്റും തുടര്‍ന്നുള്ള നടപടികളും.
ഇപ്പോള്‍ പഞ്ചാബില്‍ ഓപ്പറേഷന്‍ താമരയ്ക്ക് ശ്രമമാണ് ബിജെപി നടത്തുന്നത്. പഞ്ചാബില്‍ ഓപ്പറേഷന്‍ താമരയ്ക്ക് ശ്രമമെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബിജെപി നേതാക്കള്‍ എംഎല്‍എമാരെ വിളിച്ച നമ്പറടക്കം പുറത്തുവിട്ടു. എംഎല്‍എമാരായ ജഗ്ദീപ് സിംഗ് ഗോള്‍ഡി കാംബോജ്, അമന്‍ദ്വീപ് സിംഗ് മുസാഫിര്‍, രജീന്ദര്‍പാല്‍ കൗര്‍ ചീന എന്നിവരാണ് തെരഞ്ഞെടുപ്പ് ചട്ടം പ്രഖ്യാപിച്ചിട്ടും ബിജെപിയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നീക്കം ഉണ്ടായതായി അറിയിച്ചത്.
ഇരുപത് മുതല്‍ 25 കോടിവരെ രൂപയാണ് പഞ്ചാബ് എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തത്. എഎപിയുടെ ഒരേയൊരു ലോക്‌സഭാ എംപിയായിരുന്ന സുശീല്‍ കുമാര്‍ റിങ്കു, ജലന്ദര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അംഗുറാല്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഈ നീക്കം നടന്നത്ചൊവ്വാഴ്ചയാണ് സൈപ്രസില്‍ നിന്നും ഒരു സേവക് സിംഗിന്റെ അന്താരാഷ്ട്ര കോള്‍ തനിക്ക് വന്നതെന്ന് ജലാലാബാദ് എംഎല്‍എയായ കാംബോജ് വെളിപ്പെടുത്തി. 20–25 കോടികള്‍ വാഗ്ദാനം ചെയ്തു. ആവശ്യമുള്ള തുക ചോദിക്കാമെന്ന് പറഞ്ഞു. എന്നാല്‍ എഎപിയോടുള്ള വിശ്വാസ്യത കളയാന്‍ തയ്യാറല്ലെന്നാണ് താന്‍ മറുപടി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
English Summary:
Aam Aadmi Party says BJP is trying for Operation Tamara in Punjab
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.