20 January 2026, Tuesday

Related news

January 15, 2026
January 15, 2026
January 12, 2026
January 5, 2026
December 30, 2025
December 25, 2025
December 17, 2025
December 15, 2025
December 14, 2025
December 13, 2025

സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളുമായി ആമിര്‍ ചിത്രം സിത്താരെ സമീൻ പര്‍ എത്തുന്നു

Janayugom Webdesk
മുംബൈ
June 19, 2025 7:21 pm

ആമിർ ഖാന്‍റെ പുതിയ ചിത്രമായ സിതാരേ സമീൻ പറിന് സെൻസർ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്‌.സി) യു/എ 13+ സർട്ടിഫിക്കറ്റ് നൽകി. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ആമിർ ഖാൻ ബോർഡ് ആദ്യം ശുപാർശ ചെയ്ത മാറ്റങ്ങളും എഡിറ്റുകളും നിരസിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ബോർഡിന്റെ ഒരു റിവൈസിങ് കമ്മിറ്റി അഞ്ച് പുതിയ മാറ്റങ്ങൾ നിർദ്ദേശിക്കുകയും, നിർമാതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും, അന്തിമ പ്രദർശനത്തിന് അനുവദിക്കുകയും ചെയ്തു.

ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സിനിമയിൽ ഏകദേശം അഞ്ച് മാറ്റങ്ങൾ വരുത്താനാണ് നിർമാതാക്കളോട് ആവശ്യപ്പെട്ടത്. ‘ബിസിനസ് വുമൺ’ എന്ന പദത്തിന് പകരം ‘ബിസിനസ് പേഴ്‌സൺ’ എന്ന പദം ഉൾപ്പെടുത്തുക,‘മൈക്കൽ ജാക്‌സൺ’ എന്ന പദത്തിന് പകരം ‘ലവ്‌ ബേർഡ്‌സ്’ എന്ന പദം ഉൾപ്പെടുത്തുക എന്നതും ഉൾപ്പെടുന്നു. വാമൻ കേന്ദ്രെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ‘കമൽ’ (താമര) എന്ന വാക്ക് നീക്കം ചെയ്യാനും ആവശ്യപ്പെട്ടത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ഉദ്ധരണി ചിത്രത്തിലെ ആദ്യം ചേർക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. നിർമാതാക്കൾ എല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചുവെന്നും 13+ റേറ്റിങ് ഉള്ള U/A സർട്ടിഫിക്കറ്റ് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു, അതായത് സിനിമ നിയന്ത്രണങ്ങളില്ലാതെ പൊതു പ്രദർശനത്തിന് അനുയോജ്യമാണ്. എന്നാൽ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷാകർതൃ മാർഗനിർദ്ദേശം നൽകുന്നതിനുള്ള ശുപാർശയും ഉണ്ട്. സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ചിത്രത്തിന്റെ ദൈർഘ്യം ഏകദേശം രണ്ട് മണിക്കൂർ 38 മിനിറ്റ് 46 സെക്കൻഡ് ആണ്.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.