30 December 2025, Tuesday

Related news

December 30, 2025
December 26, 2025
December 25, 2025
December 24, 2025
December 21, 2025
December 21, 2025
December 20, 2025
December 16, 2025
December 15, 2025
December 15, 2025

എഎപി-ബിജെപി സംഘര്‍ഷം: ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
January 24, 2023 11:27 pm

പതിനഞ്ച് വര്‍ഷമായി തുടര്‍ന്ന മുനിസിപ്പല്‍ ഭരണം കൈവിട്ടതിന്റെ നഷ്ടബോധം തീരാതെ ബിജെപി ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ രണ്ടാംവട്ടവും അലങ്കോലമാക്കി. എംസിഡിയുടെ പുതിയ മേയറെ തെരഞ്ഞെടുക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗവും എഎപി-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ചു. 

അംഗങ്ങളുടെ സത്യപ്രതിജ്ഞാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകളിലേക്ക് നീങ്ങിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ എഎപി-ബിജെപി അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചു. സഭ ഇതോടെ അനിശ്ചിതകാലത്തേക്ക് വീണ്ടും പിരിഞ്ഞു. എഎപി അധികാരമേറ്റെടുക്കുന്നത് പരമാവധി വൈകിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
ബിജെപി അംഗങ്ങളുടെ പേരുകള്‍ സത്യപ്രതിജ്ഞക്കായി ഇടക്കാല സ്പീക്കര്‍ സത്യ ശര്‍മ്മ വിളിക്കുമ്പോള്‍ എഎപി അംഗങ്ങള്‍ പ്രതിഷേധിച്ചു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം മോഡി, മോഡി, ജയ് ശ്രീറാം മുദ്രാവാക്യംവിളികളുമായി ബിജെപി അംഗങ്ങള്‍ മേയര്‍ തെരഞ്ഞെടുപ്പ് തടസപ്പെടുത്തുകയായിരുന്നു. 

കഴിഞ്ഞസമ്മേളനത്തിന്റെ തുടര്‍ച്ചയായി കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ സ്പീക്കര്‍ സമ്മേളനം പിരിയുന്നതായി അറിയിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സിവിക് സെന്ററില്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: AAP-BJP con­flict: Del­hi may­oral elec­tion post­poned again

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.