22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

കോണ്‍ഗ്രസിനെതിരെ ട്വീറ്റുകളൊന്നും ഇടരുതെന്ന് സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ച് എഎപി

Janayugom Webdesk
ന്യൂഡല്‍ഹി
July 19, 2023 10:56 am

കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ട്വീറ്റുകളൊന്നും ഇടരുതെന്ന് സാമൂഹ്യമാധ്യമ ടീമിന് നിര്‍ദ്ദേശം നല്‍കി ആംആദ്മി പാര്‍ട്ടി.ബംഗളൂരുവില്‍ ചേര്‍ന്ന വിശാല പ്രതിപക്ഷ യോഗത്തിന് ശേഷമാണ് ടീമിന് നിര്‍ദ്ദേശം നല്‍കയിരിക്കുന്നത്.

ആദ്യ പ്രതിപക്ഷ യോഗത്തിന് ശേഷം ആംആദ്മി പാര്‍ട്ടി നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളിലും പത്രങ്ങളിലും നടത്തിയ കോണ്‍ഗ്രസ് വിരുദ്ധ പ്രസ്താവനകള്‍ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നിര്‍ദേശമെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസ് വിരുദ്ധ പോസ്റ്റുകളൊന്നും ഇടരുതെന്ന് സോഷ്യല്‍ മീഡിയ ടീമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരക്കുന്നുഎന്നാല്‍ കോണ്‍ഗ്രസിനോട് ആംആദ്മി പാര്‍ട്ടി മൃദുസമീപനം സ്വീകരിക്കുന്നതില്‍ പഞ്ചാബ്,ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് വോട്ട് വര്‍ധിക്കുന്നത് ആം ആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയാകുമെന്ന് എഎപി നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

അതേസമയം,ദേശീയ നേതൃത്വം എടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം അറിയിച്ചു. യോഗത്തില്‍ നിന്നുള്ള കെജ്‌രിവാളിന്റെ പ്രസ്താവനകള്‍ ട്വീറ്റ് ചെയ്തത് ഡല്‍ഹിയിലെയും പഞ്ചാബിലെയും സംസ്ഥാന ഘടകത്തെ അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

പ്രതിപക്ഷ യോഗത്തില്‍ കെജ്‌രിവാള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ യോഗത്തില്‍ കെജ്‌രിവാള്‍ പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ മാത്രമായിരുന്നു എഎപി ട്വീറ്റ് ചെയ്തത്ബംഗളൂരുവില്‍ വെച്ചായിരുന്നു രണ്ട് ദിവസത്തെ പ്രതിപക്ഷ യോഗം നടന്നത്. 26 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ ഇന്ത്യഎന്ന പേരും കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

രാഹുല്‍ ഗാന്ധിയാണ് പേര് നിര്‍ദേശിച്ചത്.പേര് പ്രഖ്യാപിച്ചതിന് പിന്നാലെ പോരാട്ടം ഇന്ത്യയും എന്‍ഡിഎയും തമ്മിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.ജാതി സെന്‍സസ് നടത്തുമെന്നും സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുമെന്നും പ്രതിപക്ഷ യോഗം തീരുമാനിച്ചിട്ടുണ്ട്.

Eng­lish Summary:
AAP has asked its social media work­ers not to post any tweets against the Congress

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.