18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
March 4, 2025
February 24, 2025
February 16, 2025
February 10, 2025

രാജ്യതലസ്ഥാനത്ത് എഎപിക്ക് കാലിടറുന്നു; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

Janayugom Webdesk
ന്യൂഡൽഹി
February 5, 2025 7:53 pm

രാജ്യതലസ്ഥാനം ജനവിധി എഴുതി കഴിഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുമ്പോള്‍ ബിജെപി ഡല്‍ഹി പിടിച്ചെടുക്കുമെന്നുള്ള സൂചനയാണ് നല്‍കുന്നത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും കോൺഗ്രസും വൻ തിരിച്ചടി നേരിടുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്.

ബിജെപി 30 മുതൽ 40വരെ സീറ്റുകൾ നേടുമെന്നാണ് മുഴുവന്‍ എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. ആം ആദ്മിക്ക് 40ൽ കൂടുതൽ സീറ്റുകൾ പല എക്സിറ്റ് പോളുകൾ പ്രവചിക്കുന്നില്ല. കോൺഗ്രസിന് പരമാവധി ഒരു സീറ്റ് പ്രവചിച്ച സർവേ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. 

ആം ആദ്മി 20 മുതൽ 28വരെയും ബിജെപി 39 മുതൽ 44 വരെയും കോൺഗ്രസ് രണ്ട് മുതൽ മൂന്ന് സീറ്റുകൾ വരെയും നേടുമെന്നാണ് ചാണക്യയുടെ പ്രവചനം. ഒന്നോ രണ്ടാ ഏജൻസികൾ മാത്രമാണ് ആം ആദ്മിക്ക് നേരിയ സാധ്യതയുള്ളതായി പ്രവചിക്കുന്നത്. പലമണ്ഡലങ്ങളിലും ആം ആദ്മി പാർട്ടിയും ബിജെപിയും ഇഞ്ചോടിച്ച് മത്സരം കാഴ്ചവെക്കുമെന്ന് സർവേകൾ ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതൽ എക്സിറ്റ് പോളുകളും കോൺഗ്രസിന് പൂജ്യം സീറ്റ് ആണെന്നാണ് പ്രവചിക്കുന്നത്.

TOP NEWS

April 18, 2025
April 18, 2025
April 18, 2025
April 18, 2025
April 17, 2025
April 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.