19 January 2026, Monday

Related news

January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026

‘കള്ളം പറഞ്ഞാല്‍ കാക്ക കൊത്തും’; എഎപി എംപിക്ക് ട്രോള്‍ മഴ

Janayugom Webdesk
ന്യൂഡല്‍ഹി
July 26, 2023 6:20 pm

ആം ആദ്‌മി പാർട്ടി എം പി രാഘവ് ഛദ്ദയെ പാര്‍ലമെന്റിന്റെ പുറത്ത് വച്ച് കാക്ക കൊത്താന്‍ വരുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫോണില്‍ സംസാരിച്ചു കൊണ്ട് വരികയായിരുന്നു രാഘവ് ഛദ്ദയെ അപ്രതീക്ഷിതമായി തലയിൽ കാക്ക കൊത്താവാനായി ശ്രമിക്കുന്നത്.

എന്നാൽ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററില്‍ പ്രചരിച്ചതോടെ ബിജെപി ഡല്‍ഹി ഘടകം ഛദ്ദയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. “ആരും കള്ളം പറയരുത്, പറഞ്ഞാൽ അവരെ കാക്ക കൊത്തും” എന്ന ഹിന്ദി ചൊല്ല് കൂടി ചേർത്തായിരുന്നു ബിജെപി ട്വീറ്റ്. ഇന്ന് വരെ ഇത് കേട്ടിട്ടേയുള്ളു. ഇന്ന് കള്ളനെ കാക്ക കൊത്തുന്നത് ഞങ്ങൾ കണ്ടു എന്ന അടിക്കുറിപ്പോടെയാണ് ഡല്‍ഹി ബിജെപി ഘടകം ട്വീറ്റ് പങ്കുവച്ചത്. ബിജെപി നേതാവ് തേജീന്ദർ പാൽ സിംഗ് ബഗ്ഗയും രാഘവ് ഛദ്ദയെ പരിഹസിച്ചിരുന്നു. ‘എന്റെ ഹൃദയം വേദനിക്കുന്നു, നിങ്ങൾ ആരോഗ്യവാനാണെന്ന് പ്രതീക്ഷിക്കുന്നു’- ബഗ്ഗ കുറിച്ചു.

Eng­lish Summary:AAP MP gets trolled on Twitter
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.