14 January 2026, Wednesday

ഓസീസ് താരം ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Janayugom Webdesk
മെല്‍ബണ്‍
February 7, 2023 4:30 pm

ഓസ്‌ട്രേലിയയുടെ ട്വന്റി 20 ക്രിക്കറ്റ് ടീം നായകന്‍ ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയയ്ക്ക് ആദ്യ ട്വന്റി 20 കിരീടം നേടിക്കൊടുത്ത താരമാണ് 36 കാരനായ ഫിഞ്ച്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഫിഞ്ച് അറിയിച്ചു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 2021‑ല്‍ ദുബായില്‍ വെച്ച് നടന്ന ട്വന്റി 20 കിരീടം ടീമിന് നേടിക്കൊടുത്ത് ചരിത്രം കുറിച്ചു. 2015‑ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീം അംഗം കൂടിയാണ് ഫിഞ്ച്.

ഫിഞ്ച് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 278 റണ്‍സും 146 ഏകദിനങ്ങളില്‍ നിന്ന് 5406 റണ്‍സും 103 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 3120 റണ്‍സും സ്വന്തമാക്കി. അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഫിഞ്ചിന്റെ പേരിലാണ്. 2018‑ല്‍ സിംബാബ്‌വെയ്‌ക്കെതിരേ വെറും 76 പന്തില്‍ നിന്ന് 172 റണ്‍സാണ് താരം അടിച്ചെടുത്തത്.

Eng­lish Sum­ma­ry: Aaron Finch retires from inter­na­tion­al cricket
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.