ജില്ലയിലെ അയിരൂർ കഥകളി ഗ്രാമത്തിന് ദേശീയ അംഗീകാരം. രാജ്യത്തെ ഒരു ഗ്രാമത്തിന് ഇത്തരം ബഹുമതി ലഭിക്കുന്നത് ആദ്യമായാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2010ൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അയിരൂരിനെ കഥകളി ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു.
2019ല്‍ മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അദ്ധ്യക്ഷനായ കേരള നെയിംസ് അതോറിറ്റി തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. ഇപ്പോള്‍ കേന്ദ്ര സർവ്വേ ഡയറക്ടർ ജനറൽ അംഗീകാരം നൽകുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നാമകരണം നൽകി ഉത്തരവിടുകയും ചെയ്തു.
ഇതോടെ റവന്യു രേഖകൾ ഉൾപ്പെടെയുള്ള സർക്കാർ രേഖകളിലെല്ലാം “കഥകളി ഗ്രാമം’ എന്ന പേരിലായിരിക്കും ഇനി അയിരൂർ അറിയപ്പെടുന്നത്.
അയിരൂർ സൗത്ത് തപാൽ ഓഫീസിന്റെ പേരും കഥകളി ഗ്രാമം പി ഒ എന്നാകും. ഇരുനൂറ് വർഷത്തെ കഥകളി പാരമ്പര്യമുള്ള അയിരൂരില്‍ 1995 — ൽ പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബ് രൂപീകരിച്ചു. എല്ലാ വർഷവും ജനുവരി ആദ്യവാരം ജില്ലാ കഥകളി ക്ലബ്ബ് അയിരൂർ കഥകളി ഗ്രാമത്തിൽ നടത്തുന്ന കഥകളിമേള ഇന്ന് ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഏഴു നാൾ നീണ്ടു നിൽക്കുന്ന മേളയിൽ വിദേശിയരുൾപ്പെടെ പതിനായിരത്തോളം കഥകളി ആസ്വാദകർ പങ്കെടുക്കുന്നു. അയിരൂർ ഗ്രാമപഞ്ചായത്ത് തുടർ പദ്ധതിയായി നടത്തിവരുന്ന കഥകളി മുദ്രാ പരിശീലനക്കളരി പഞ്ചായത്തിലെ മുഴുവൻ എൽ പി സ്ക്കൂളുകളിലും ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ജില്ലാ കഥകളി ക്ലബ്ബ് വർക്കിംഗ് പ്രസിഡന്റ് റ്റി ആർ ഹരികൃഷ്ണൻ, സെക്രട്ടറി വി ആർ വിമൽ രാജ്, ട്രഷറാർ സഖറിയ മാത്യു, വൈസ് പ്രസിഡന്റ് എം അയ്യപ്പൻകുട്ടി, ജോ. സെക്രട്ടറി എം ആർ വേണു, അയിരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീജ വിമൽ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
English Summary: Aayirur is now Kathakaligram in government records
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.