23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 11, 2024
August 10, 2024
July 21, 2024
June 16, 2024
April 18, 2024
April 6, 2024
April 4, 2024
December 6, 2023
October 18, 2023
September 1, 2023

അബ്ദുള്‍ കലാം ആസാദും ചരിത്രത്തിന് പുറത്ത് ; കശ്മീര്‍ കൂട്ടിച്ചേര്‍ക്കലില്‍ പുതിയ ഭാഷ്യം

Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2023 8:11 pm

പാഠപുസ്തക പരിഷ്കരണത്തില്‍ മണ്ടത്തരങ്ങളും വര്‍ഗീയ അജണ്ടയും തുടര്‍ന്ന് എന്‍സിഇആര്‍ടി. രാജ്യത്തെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുള്‍ കലാം ആസാദിനെക്കുറിച്ചുള്ള പാഠം ഭാഗം ഒഴിവാക്കി.
പതിനൊന്നാം ക്ലാസിലെ രാഷ്ട്രതന്ത്രം വിഷയത്തില്‍ നിന്നാണ് ചരിത്രഭാഗം ഒഴിവാക്കിയത്. മൗലാന അബ്ദുള്‍ കലാം ആസാദിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഒഴിവാക്കിയത് ചരിത്രത്തെ തമസ്കരിക്കുന്നള്ള നടപടിയായി കാണണമെന്ന് വിദ്യാഭ്യാസ വിചക്ഷണരുടെ പ്രതികരണം വന്നു കഴിഞ്ഞു. 

കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കൂട്ടിച്ചേര്‍ത്ത വിഷയത്തിലും മാറ്റം വരുത്തി. കശ്മീര്‍ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തത് സ്വയം ഭരണം നല്‍കാനാണെന്നാണ് എന്‍സിഇആര്‍ടിയുടെ പുതിയ ഭാഷ്യം. ഏതാനും ദിവസം മുമ്പ് 12-ാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രജ്യ ചരിത്രം, ഗാന്ധി വധം, ഗോധ്ര കലാപം എന്നിവ ഒഴിവാക്കിയത് വലിയ വിവാദം സ‍ൃഷ്ടിച്ചിരുന്നു.
വിവാദം രൂക്ഷമായതോടെ രംഗത്ത് വന്ന എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേഷ് സകലാനി ഇത്തരം സംഭവങ്ങള്‍ നോട്ടപ്പിശക് മൂലം സംഭവിച്ചതാണെന്നും നിക്ഷിപ്ത താല്പര്യമില്ലെന്നും വിശദീകരിച്ചിരുന്നു.

പതിനൊന്നം ക്ലാസില്‍ ആദ്യമുണ്ടായിരുന്ന പുസ്തകത്തിലെ ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണം, കശ്മീരിന്റെ സ്വതന്ത്ര പദവി എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒഴിവാക്കി. കശ്മീരിനുള്ള പ്രത്യേക പദവി, ആര്‍ട്ടിക്കിള്‍ 370 തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കിയതിപ്പെടുന്നു. പഴയ പാഠപുസ്തത്തില്‍ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി സമ്മേളനത്തില്‍ ജവഹര്‍ലാല്‍ നെഹ്രു, രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ പട്ടേല്‍, ബി ആര്‍ അംബേദ്കര്‍, മൗലാന അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ അധ്യക്ഷത വഹിച്ച കാര്യം വിശദമാക്കിയിരുന്നു. എന്നാല്‍ പുതിയ പാഠ്യപദ്ധതിയില്‍ നിന്ന് ഇവയെല്ലം ഒഴിവാക്കി. 

Eng­lish Sum­ma­ry: Abdul Kalam Azad is also out of his­to­ry; New ver­sion on Kash­mir annexation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.