10 March 2025, Monday
KSFE Galaxy Chits Banner 2

അബ്ദുൽ റഹീമിന്‍റെ മോചന വിധി മാറ്റിവെച്ചു; തുടര്‍ച്ചയായി മാറ്റുന്നത് ഏഴാം തവണ

Janayugom Webdesk
റിയാദ്
February 2, 2025 12:34 pm

സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് റിയാദ് ക്രിമിനൽ കോടതി വീണ്ടും മാറ്റി. കേസ് വീണ്ടും മാറ്റി വച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രാവിലെ 8 മണിക്ക് കേസ് കോടതി പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തിലേക്ക് മാറ്റുകയായിരുന്നു. സാങ്കേതിക പ്രശ്നം മൂലമാണ് കേസ് മാറ്റിയതെന്നാണ് വിവരം. പുതിയ തീയതി കോടതിയില്‍ നിന്ന് ലഭിക്കും. ഇത് ഏഴാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. 

കഴിഞ്ഞ മാസം 15ന് കേസ് പരിഗണിച്ചിരുന്നെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി വെക്കുകയായിരുന്നു. കഴിഞ്ഞ ആറു തവണയും കോടതി കേസ് മാറ്റി വെക്കുകയായിരുന്നു. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലാണ് കഴിഞ്ഞ 18 വര്‍ഷമായി റഹീം ജയിലില്‍ കഴിയുന്നത്. 34 കോടിയോളം രൂപ ദിയാധനമായി നല്‍കിയതിനെത്തുടര്‍ന്ന് കോടതി വധ ശിക്ഷ ഒഴിവാക്കി നല്‍കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.